Breaking News

വന്യമൃഗശല്യം എം.എൽ.എമാർക്ക് കുട്ടികളുടെ കത്ത് ... വെള്ളരിക്കുണ്ട് പോസ്റ്റോഫീസ് അങ്കണത്തിൽ ഫൊറോന വികാരി ഡോ. ജോൺസൻ അന്ത്യാകുളം കത്തയക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: വന്യമൃഗശല്യമുൾപ്പെടെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളുന്നയിച്ച് വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പ്രഖ്യാപിച്ചിരിക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹ കാര്യം കേരളത്തിലെ എം.എൽ.എമാരുടെ ശ്രദ്ധയിൽപ്പെടുത്താൻ സെ. ജോസഫ് യു.പി.സ്ക്കൂൾ കരുവു   ളളടുക്കത്തെ ഒരു പറ്റം സ്കൂൾ കുട്ടികൾ കത്തയച്ചു. കർഷകസ്വരാജ് സത്യാഗ്രഹ സമിതി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെ കോപ്പിയോടൊപ്പം ഈ വിഷയത്തിൽ ജനപ്രതിനിധി എന്ന നിലയിൽ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചുള്ള പ്രത്യേക അഭ്യർത്ഥന കൂടിയാണ് കുട്ടികളുടെ കത്തിലുള്ളത്. വെള്ളരിക്കുണ്ട് പോസ്റ്റോഫീസ് അങ്കണത്തിൽ വെള്ളരിക്കുണ്ട് ഫൊറോന വികാരി ഡോ. ജോൺസൻ അന്ത്യാ കുളം കത്തയക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഗ്രാമപഞ്ചായത്തംഗം വിനു കെ.ആർ, കർഷകസ്വരാജ് സത്യാഗ്രഹ സമിതി ഭാരവാഹികളായ സണ്ണി പൈകട , മധു എസ് നായർ, ബേബി ചെമ്പരത്തി, ജോർജ്ജ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments