വിനു വേലാശ്വരത്തിന്റെ 'വെയിൽരൂപങ്ങൾ' മൂന്നാം പതിപ്പ് പ്രകാശനവും പുസ്തക ചർച്ചയും നടത്തി
കാഞ്ഞങ്ങാട്: പുസ്തകവണ്ടി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, വിനു വേലാശ്വരത്തിന്റെ 'വെയിൽരൂപങ്ങൾ' എന്ന കവിതാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ്, ഹൊസ്ദുർഗ്ഗ് ഡി.വൈ.എസ്.പി ശ്രീ.ബാബു പെരിങ്ങേത്ത്, എഴുത്തുകാരിയും അഭിനേത്രിയുമായ സി.പി.ശുഭ ടീച്ചർക്ക് നൽകി പ്രകാശനം നിർവഹിച്ചു. കൂലിപ്പണിക്കാരനായ വിനുവിന്റെ ഈ ആദ്യ കവിതാ സമാഹാരം, പ്രസിദ്ധീകരിച്ച് വെറും ഒരു മാസത്തിനുള്ളിലാണ് മൂന്നാം പതിപ്പിലേക്കെത്തുന്നത്. വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, വേലാശ്വരം വിശ്വഭാരതി ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ 'വെയിൽരൂപങ്ങളു'ടെ പുസ്തകചർച്ചയും സംഘടിപ്പിച്ചു.
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.കൃഷ്ണൻ കവി വിനു വേലാശ്വരത്തെ ആദരിച്ചു. എം.പി സുബ്രഹ്മണ്യൻ മാസ്റ്റർ പുസ്തകപരിചയം നടത്തി. എം.കെ രവീന്ദ്രൻ മാസ്റ്റർ, ജ്യോതിഷ് ടി.പി, നബിൻ ഒടയഞ്ചാൽ, അശോകൻ മാസ്റ്റർ, അജയൻ പി.വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചപ്പോൾ വിനു വേലാശ്വരം മറുമൊഴി നടത്തി. ടി.ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വി.ഷനിൽകുമാർ സ്വാഗതവും കുമാരൻ കെ.വി നന്ദിയും പറഞ്ഞു.
No comments