Breaking News

സൈബർ തട്ടിപ്പ് .. നഷ്ടപെട്ട 11 ലക്ഷത്തോളം രൂപ തിരികെ പിടിച്ച് കാസറഗോഡ് സൈബർ പോലീസ്


കാസറഗോഡ് ഉള്ള ഡോക്ടറെ  ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചു വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയും ജോലി നൽകാതെയും പണം തട്ടിയെടുത്തും ചതി ചെയ്തു എന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തത് . പ്രതികളുടെ UCO ബാങ്ക് പാർലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും 1079518 രൂപ തിരികെ പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരികെ വിട്ടു കൊടുത്തു . കേസിൽ ഉൾപ്പെട്ട  സംഘത്തിലെ  പ്രധാന  പ്രതികളിൽ ഒരാളായ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് എ ടി (45 ) കാസറഗോഡ് സൈബർ പോലീസിന്റെ പിടിയിലായി ജയിലിൽ കഴിഞ്ഞു വാരിയായാണ് .കേസിൽ ഉൾപ്പെട്ട  മറ്റ് പ്രതിയകളെ കണ്ടത്തുന്നതിനും നഷ്ടപെട്ട ബാക്കി പണം  പിടിച്ചെടുക്കുന്നതിനും പോലീസ് കഠിന ശ്രമം നടത്തി വരികയാണ് .

ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉത്തംദാസ് ടി യുടെ നേതൃത്വത്തിൽ എ എസ് ഐ പ്രശാന്ത് കെ, SCPO  നാരായണൻ എം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

No comments