കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി പി.അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു
പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും അന്നൂര്‍ രവിവര്‍മ്മ കലാനിലയം പ്രസിഡണ്ടും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം മുന്‍ പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (85)അന്തരിച്ചു. ബുധനാഴ്ച രാത്രിയോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
No comments