ഒരു മാസം മുമ്പ് ഗൾഫിൽ നിന്നു നാട്ടിലെത്തിയ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു മാവുങ്കാൽ, പേരടുക്കത്ത് താമസക്കാരനായ ജമീഷ് ഫിലിപ് (40) ആണ് മരിച്ചത്
കാഞ്ഞങ്ങാട് : ഒരു മാസം മുമ്പ് ഗൾഫിൽ നിന്നു നാട്ടിലെത്തിയ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കണ്ണൂർ, പേരാവൂർ കാരക്കുന്നിൽ ഹൗസിൽ സ്വദേശിയും മാവുങ്കാൽ, പേരടുക്കത്ത് താമസക്കാരനുമായ ജമീഷ് ഫിലിപ് (40) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനു സമീപത്താണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി. ഇരുഭാഗങ്ങളായി വേർപെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
എന്തിനാണ് ജമീഷ് ഫിലിപ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. രാത്രി ഒൻപതര മണി വരെ ജമീഷിനെ നാട്ടുകാർ കണ്ടിരുന്നു. അതിനു ശേഷമായിരിക്കും കാഞ്ഞങ്ങാട്ടെത്തിയതെന്നു സംശയിക്കുന്നു. മൃതദേഹത്തിൽ കാണപ്പെട്ട ആധാർ കാർഡിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
No comments