സ്വയരക്ഷക്കായി വന്യമൃഗങ്ങളെ കൊല്ലുവാൻ ഉള്ള ലൈസൻസ് കർഷകർക്ക് അനുവദിക്കണം ; കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ നയിക്കുന്ന മലയോരജാഥ സമാപനയോഗം വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട് : സ്വയരക്ഷക്കായി വന്യമൃഗങ്ങളെ കൊല്ലുവാൻ ഉള്ള ലൈസൻസ് കർഷകർക്ക് അനുവദിക്കണം കേരള കോൺഗ്രസ് (എം) വന്യമൃഗങ്ങളിൽ നിന്നും ജീവൻ രക്ഷ നേടുന്നതിന് വേണ്ടി മലയോര കർഷകർക്ക് തോക്കിന് ലൈസൻസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം ഹൈപവർ കമ്മിറ്റി അംഗം ജോയ്സ് പുത്തൻപുര.. മലയോര ജാഥ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനപാലകർക്ക് സ്വയരക്ഷയ്ക്കായി വന്യമൃഗങ്ങളെ കൊല്ലാനുള്ള നിയമമുണ്ടെങ്കിലും, കർഷകർ അത് ചെയ്താൽ ജയിൽവാസവും പിഴയും ആയിരിക്കും.. മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഗവൺമെന്റ് കർഷകരുടെ രക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.. 1972ലെ കേന്ദ്ര വന നിയമം ഭേദഗതി ചെയ്യണമെന്നും, കർഷകരുടെ രക്ഷയ്ക്കായി കേരള കോൺഗ്രസ് പാർട്ടി ഈ സമരത്തിൽ നിന്നും പിന്നോട്ട് പോവില്ലെന്നും അദ്ദേഹം പറഞ്ഞു.. ജില്ലാ പ്രസിഡന്റ് സജീ സെബാസ്റ്റ്യൻ നയിക്കുന്ന മലയോരജാഥ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബളാൽ മണ്ഡലം പ്രസിഡന്റ് ടോമി മണിയൻതോട്ടം അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജില്ലാ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി, ഷിനോജ് ചാക്കോ, ജോസ് കാക്കക്കൂട്ടുങ്കൽ, ബാബു നെടിയകാല, സിജി കട്ടക്കയം, ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മൈക്കിൾ, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, ജോസ് ചെന്നക്കാട്ട് കുന്നേൽ, ചെറിയാൻ മടുകാങ്കൽ, ടിമ്മി എലിപുലിക്കാട്ട്, ബേബി പന്തല്ലൂർ, മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളംകുന്നേൽ, സാജു പാമ്പയ്ക്കൽ, ടോമി ഈഴേറേട്ട്, ടിപി തമ്പാൻ, ചന്ദ്രൻ വിളയിൽ, ജയിംസ് മാരൂർ, തങ്കച്ചൻ വടക്കേമുറി, ജോയി തടത്തിൽ, സണ്ണി പതിനെട്ടിൽ, ജോസ് പുതുശ്ശേരികാലായിൽ, ടോമി വാഴപ്പള്ളി, ജോസ് പേണ്ടാനത്ത്, തുടങ്ങിയവർ സംസാരിച്ചു
No comments