കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മ സേനയ്ക്ക് ബെയിലിങ്ങ് മെഷിനും വാട്ടർ പ്യൂരിഫയർ , ട്രോളി എന്നിവ നൽകി
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷൻ്റെ സഹകരണത്തോടെ കരിന്തളം RRFലേക്ക് വാങ്ങിയ ബെയിലിങ്ങ് മെഷിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി നിർവ്വഹിച്ചു അജിത്ത് കുമാർ കെ.വി അധ്യക്ഷനായി കെ കൈരളി, സന്ധ്യ.വി, വിഷ്ണു പ്രസാദ്, കൃഷ്ണജ, ജലേഷ്, എ.ആർ രാജു എന്നിവർ സംസാരിച്ചു അസിസൻ്റ് സെക്രട്ടറി ബാബു ടി.വി സ്വാഗതവും കൺസോർഷ്യം സെക്രട്ടറി വിദ്യ ടി. ആർ നന്ദിയും പറഞ്ഞു ഹരിത കർമ്മ സേനയ്ക്ക് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വാട്ടർ പ്യൂരിഫയർ ,ട്രോളി, ക്യാമറ സംവിധാനം എന്നിവയും പഞ്ചായത്ത് ഒരുക്കി അതിൻ്റെ ഉദ്ഘാടനവും നടത്തി
No comments