Breaking News

മത്സ്യബന്ധനത്തിനിടയിൽ തോണിയിൽ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു


കാസർകോട് : മത്സ്യബന്ധനത്തിനിടയിൽ തോണിയിൽ കുഴഞ്ഞു വീണു ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കസബ കടപ്പുറത്തെ രാഘവന്റെ മകൻ ആർ. ഗിരീശൻ (44) ആണ് ഞായറാഴ്ച വൈകുന്നേരം മംഗ്ളൂരുവിലെ സ്വകാര്യ ആശുപതിയിൽ മരിച്ചത്.
മാർച്ച് 14ന് രാവിലെ എട്ടരമണിയോടെയാണ് ഗിരീശൻ തോണിയിൽ കുഴഞ്ഞു വീണത്. ചെമ്പരിക്ക, കടപ്പുറത്തെ കെ. കൊട്ടൻ എന്നയാൾക്കൊപ്പം 'ധർമ്മദൈവം" എന്നു പേരുള്ള ഫൈബർ തോണിയിൽ മീൻ പിടിക്കാൻ പോയതായിരുന്നു. മീൻ പിടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ ബേക്കൽ തീരദേശ പൊലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്തു. മാതാവ്: സുശീല. സഹോദരങ്ങൾ: സുകന്യ, സുജാത, സുരേഷ്.

No comments