കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. കോയിത്തട്ട പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച് കാലിച്ചാമരത്ത് സമാപിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി അജിത്ത് കുമാർ അധ്യക്ഷനായി സുരേഷ് ബാബു, സുനിൽ മാഷ്, സുമേഷ് കുമാർ സി എസ്സ്, ഉഷാ രാജു ,വിദ്യാ ടി ആർ ,സിദ്ധിഖ് ടി പി എം തുടങ്ങിയവർ സംസാരിച്ചു. ബാബു ടി.വി സ്വാഗതവും ജലേഷ് നന്ദിയും പറഞ്ഞു പഞ്ചായത്ത് മെമ്പർമാർ ജിവനക്കാർ, കുടുംബശ്രി അംഗങ്ങൾ, ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കുൾ എസ് പി സി കുട്ടികൾ, അധ്യാപകർ ,ഹരിത കർമ്മ സേന അംഗങ്ങൾ നാട്ടുകാർ കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
No comments