Breaking News

ഇന്ത്യൻനാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മുൻമണ്ഡലം പ്രസിഡൻറ് പരേതനായ സി എം കുഞ്ഞമ്പു നായറിന്റെ ഒമ്പതാം ചരമവാർഷികദിനമാചരിച്ചു


കരിന്തളം : ഇന്ത്യൻനാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മുൻമണ്ഡലം പ്രസിഡൻറ് പരേതനായ സി എം കുഞ്ഞമ്പു നായർ ചെന്നക്കോട് ഒമ്പതാം ചരമവാർഷികദിനമാചരിച്ചു.  രാവിലെ  കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോയേംകോട് രാജീവ് ഭവനിൽ പുഷ്പാർച്ചനയ്ക്ക് മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് തേതൃത്വം നല്കി. കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് കൺവീനർ സി.വി. ഭാവനൻ അനുസ്മരിച്ച് സംസാരിച്ചു. മണ്ഡലം ട്രഷറർ ജനാർദ്ദനൻ കക്കോൾ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിഷ്ണു പ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു.

No comments