കുടുംബശ്രീ ഒന്നാം വാർഡ് എ ഡി എസിന്റെ നേതൃത്വത്തിൽ ചായ്യോത്ത് സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ചായ്യോത്ത് : കുടുംബശ്രീ ഒന്നാം വാർഡ് ഏ ഡി എസിന്റെ നേതൃത്വത്തിൽ ചായ്യോത്ത് സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ധന്യ അദ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അജിത്ത് കുമാർ, കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി ബാബു, സി ബിജു, സി ഗംഗാധരൻ, എൻ വി സുകുമാരൻ, കെ സത്യൻ, അബൂബക്കർ, ഷംസുദീൻ. സി കെ, സുനിൽ മാസ്റ്റർ, അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനത്ത് പി എ നന്ദി പറഞ്ഞു
No comments