Breaking News

ആശാവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് സമരം ഒത്തു തീർപ്പാക്കണം ; കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം


പാണത്തൂർ : ആരോഗ്യ രംഗത്ത് പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും വിലപ്പെട്ട പിന്തുണ നൽകുന്ന ആശാവർക്കർമാർക്ക് അർഹമായ ശമ്പളം നൽകി അവർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി  സർക്കാർ അടിയന്തിരമായി  സ്വീകരിയ്ക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുന്നിൽ നടത്തിയ ധർണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ എം.എം. തോമസ്, എസ്. മധുസൂദനൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി. കൃഷ്ണൻ നായർ, മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.എൻ വിജയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സണ്ണികുന്നംകുളം, വി.ഡി. തോമസ്, വി.വി ശോഭന, പഞ്ചായത്ത് ഭരണസമിതിയംഗം എൻ.വിൻസൻ്റ്, മണ്ഡലം ട്രഷറർ മാത്യൂ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

No comments