ആശുപത്രിയിൽ ഡോക്ടറെ തടഞ്ഞു നിർത്തി അസഭ്യവർഷം ; പ്രതിയെ റിമാൻഡ് ചെയ്തു
കുമ്പള സഹകരണ ആശുപത്രിയിൽ പരിക്കേറ്റയാളുമായി വന്ന വ്യക്തിയോട് പരിക്ക് പറ്റിയ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡോക്ടറെ തടഞ്ഞു നിർത്തുകയും ലൈംഗിക ചുവയോടെ അശ്ലിലഭാഷയിൽ സംസാരിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന്, കുമ്പള പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ ഫസീൻ മുഹമ്മദ് കെ എം (31) എന്നയാളെ കുമ്പള പോലീസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു .
No comments