Breaking News

ഹരിത കലാലയ പ്രഖ്യാപനവും വിജയോത്സവവും ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു


കിനാനൂർ : ഗവ. ആർട്സ് ആൻ്റ് സയൻസ്കോളേജ് കിനാനൂർ കരിന്തളം ഹരിത കലാലയമായി പഞ്ചായത്തു പ്രസിഡൻ്റ് ടി.കെ. രവി പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണം, ജൈവ വൈവിധ്യം, ഊർജ്ജ സംരക്ഷണം മേഖലകളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഹരിത കാമ്പസ് ആയി ഹരിത കേരള മിഷൻ കോളേജിനെ സർട്ടിഫൈ ചെയ്തത്.

    പ്രഖ്യാപനയോഗത്തിൽ 'പ്രിൻസിപ്പാൾ വിദ്യ കെ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ഇൻ്റർ കോളേജിയേറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിൽ റണ്ണേഴ് അപ് നേടിയ ടീമംഗങ്ങളെ 'ക്രൈംബ്രാഞ്ച്'ഡി.വൈ.എസ്.പി ഉത്തംദാസ് ടി.കെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ലഹരി വിരുദ്ധ ബോധവൽ ക്കരണ ക്ലാസും നൽകി.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ , ഹരിതകേരളം ആർ.പി കെ.കെ. രാഘവൻ,  ശ്രീദേവി എസ്. ആർ,  ബിനേഷ്. സി.പി. കോളേജ് യൂണിയൻ സ്പോട്സ് ക്യാപ്റ്റൻ സിദ്ധാർത്ഥ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു .  ജൈസൺ വി. ജോസഫ് സ്വാഗതവും പി ടി എ വൈസ് പ്രസിഡണ്ട് വി.മധുസൂദനൻനന്ദിയും പറഞ്ഞു.

No comments