മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതി ക്ഷേത്രത്തിൽ ഭക്ഷണ വിതരണത്തിൽ കർമ്മനിരതരായി സേവാഭാരതി പ്രവർത്തകർ
രാജപുരം : പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർ മഹത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൽ ഭക്ഷണ വിതരണത്തിൻ്റെ മുഴുവൻ ചുമതലയും ഏറ്റെടുത്ത് സേവാഭാരതി. 5-ാം കളിയാട്ട ദിവസം മുതൽ 8-ാം കളിയാട്ട ദിവസം വരെ ഉച്ചയ്ക്കും, രാത്രിയുമായി നടക്കുന്ന ഭക്ഷണ വിതരണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സേവാഭാരതിക്കാണ്.തുടർച്ചയായ പത്തൊൻപതാം വർഷമാണ് മഞ്ഞടുക്കത്ത് ഭക്തർക്ക് ഭക്ഷണം വിതരണം നടത്തുന്നത്. പതിനെട്ട് വർഷക്കാലം തുടർച്ചയായി ക്ഷേത്രത്തിൽ അന്നദാനം നടത്തിയ ക്ഷേത്ര ട്രസ്റ്റി അംഗം കാട്ടൂർ വിദ്യാധരൻ നായരുടെ അഭ്യർത്ഥന മാനിച്ചാണ് തുടർച്ചയായ നാലാം വർഷവും സേവാഭാരതി ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഖണ്ഡ് സേവാ പ്രമുഖ് ദിലീപ് എൻ.ആർ, ഖണ്ഡ് ബൗധിക് പ്രമുഖ് സുരേഷ് കെ, പനത്തടി ഗ്രാമ പഞ്ചായത്തംഗം കെ.കെ വേണുഗോപാൽ, ജി. രാമചന്ദ്രൻ, സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ, ജില്ലാ ജോ: ട്രഷറർ കൃഷ്ണൻകുട്ടി കെ.എൻ,ജില്ലാ സമിതിയംഗം രശ്മി കെ.പി, പനത്തടി പഞ്ചായത്ത് യൂണിറ്റ് പ്രസിഡണ്ട് രാജപ്പൻ നായർ പി, സെക്രട്ടറി പ്രദീപ്കുമാർ കെ.സി, ട്രഷറർ ബാലൻ കോളിച്ചാൽ, കള്ളാർ യൂണിറ്റ് പ്രസിഡണ്ട് തമ്പാൻ മഞ്ഞങ്ങാനം, ശ്രീജ സുരേഷ്, രമാദേവി, സുശീല ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ മുന്നൂറോളം പ്രവർത്തകർ ഈ സേവന കർമ്മത്തിൽ പങ്കെടുക്കുന്നു.
No comments