അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ മാക്സിക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസർകോട്: അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ മാക്സിക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ, പൂവാളയിലെ ജഗനിവാസ് ആൾവയുടെ മകൾ കെ. രേഖ (45)യാണ് വെൻലോക്ക് ആശുപത്രിയിൽ മരിച്ചത്. ഫെബ്രുവരി ഒൻപതിനു ഉച്ചയ്ക്ക് വിട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലായിരുന്നു അപകടം.
സംഭവത്തിൽ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതയായ കൃഷ്ണവേണിയാണ് മാതാവ്. സഹോദരങ്ങൾ: ശിവപ്രസാദ്, ഗണേശ് പ്രസാദ്, ഹരിപ്രസാദ്, പരേതനായ ദുർഗ്രപ്രസാദ്.
No comments