Breaking News

മുന്നാട് ഗവ. ഹൈസ്കുളിൽ നടന്ന ഹിന്ദി ഭാഷാ പ്രദർശനം കേരള കേന്ദ്ര സർവകലാശാല ഹിന്ദി വിഭാഗം മേധാവി പ്രൊഫ. ഡോ. മനു ഉദ്ഘാടനം ചെയ്തു


മൂന്നാട് :  മൂന്നാട് ഗവ. ഹൈസ്കൂളിൽ പഠനോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദി ഭാഷാ പ്രദർശനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ വിജ്ഞാനപ്രദമായി. ഹിന്ദി ഭാഷ, സാഹിത്യം, വ്യാകരണം, ഭാഷാ പ്രയോഗങ്ങൾ, ഹിന്ദി ടൈപ്പിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രദർശനം കേരള കേന്ദ്ര സർവകലാശാലയിലെ ഹിന്ദി വിഭാഗം മേധാവി പ്രൊഫ. ഡോ. മനു ഉദ്ഘാടനം ചെയ്തു.

ഹിന്ദി ഭാഷയുടെ പ്രാധാന്യവും സാധ്യതകളും എടുത്തുപറഞ്ഞ അദ്ദേഹം, വിദ്യാർത്ഥികൾ ഹിന്ദി ഭാഷ പഠിക്കുന്നതിലൂടെ ദേശിയ തലത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. അന്താരാഷ്ട ബാലകവിതാലാപന മത്സരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ നയന വി.വി ക്ക് അദ്ദേഹം ഉപഹാരവും കാഷ് അവാർഡും നൽകി.ഹിന്ദി പണ്ഡിതനും റിട്ട. അധ്യാപകനുമായ രവി മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രദർശനം വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയെ കൂടുതൽ അടുത്തറിയാനുള്ള അവസരമൊരുക്കി.

പ്രധാന അധ്യാപകൻ കെ. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി രജനി, സുരേഷ് പയ്യങ്ങാനം, പി.ടി.എ വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ, സൗമ്യ കെ.പി തുടങ്ങിയവർ ആശംസകൾ നേർന്നു. 

പ്രദർശനത്തിൽ ഹിന്ദി കവിതകൾ, കഥകൾ, നാടകങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ചിത്രകഥകൾ, പതിപ്പുകൾ, പോസ്റ്ററുകൾ, പ്രൊജക്ടുകൾ എന്നിവ അവതരിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തിയിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മികച്ച പങ്കാളിത്തം പ്രദർശനത്തെ കൂടുതൽ മനോഹരമാക്കി.

ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ബി. വേണുഗോപാലൻ നന്ദിയും പറഞ്ഞു.

No comments