തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
പരപ്പ : തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു .പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡൻ്റ് അയ്യൂബ് സബാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു.ശ്രീജിത്ത് വളവിൽ നന്ദി പറഞ്ഞു . സമൂഹ നോമ്പുതുറയിൽ നിരവധിപേർ പങ്കെടുത്തു.
No comments