വെള്ളരിക്കുണ്ട് ടൗൺ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ടായിരുന്ന ഫിലിപ്പോസ് പാമ്പാക്കടയുടെ ദേഹവിയോഗത്തിൽ വെള്ളരിക്കുണ്ട് ടൗൺ ഡവലപ്പ്മെന്റ് സൊസൈറ്റി അനുസ്മരണയോഗം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗൺ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ടായിരുന്ന ഫിലിപ്പോസ് പാമ്പാക്കടയുടെ ദേഹ വിയോഗത്തിൽ വെള്ളരിക്കുണ്ട് ടൗൺ ഡവലപ്പ്മെന്റ് സൊസൈറ്റി അനുസ്മരണയോഗം സംഘടിപ്പിച്ചു.
യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബു കോഹിനൂർ അദ്ധ്യക്ഷത വഹിച്ചു. സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. ബളാൽ ഗ്രാമപഞ്ചായത്തംഗം ബിനു കെ.ആർ, ബിജു തുളിശ്ശേരി,അലോഷ്യസ് ജോർജ്ജ്, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ഷാജി വള്ളാം കുന്നേൽ, ലോറൻസ് എം ജെ,അഡ്വ ജോസ് സെബാസ്റ്റ്യൻ, ഇ.എം. മത്തായി മാസ്റ്റർ, ജിജി കുന്ന പള്ളി, ജോൺസൺ തോമസ്,അഗസ്റ്റ്യൻ കുഞ്ചിരക്കാട്ട്,ആന്റണി കുമ്പുക്കൽ എന്നിവർ സംസാരിച്ചു.
No comments