വായനയാവട്ടെ ലഹരി..! മാർച്ച് 30ന് മാലോത്ത് കസബയുടെ പുസ്തകവണ്ടി പ്രയാണമാരംഭിക്കും
വള്ളിക്കടവ് : ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ മാലോത്ത് കസബ പുസ്തക വണ്ടിയുമായി അവധിക്കാലത്ത് വിവിധ പ്രദേശങ്ങളിലേക്കെത്തുന്നു. രണ്ട് ദിവസങ്ങളിലായി അറുപതോളം കേന്ദ്രങ്ങളിലാണ് പുസ്തകവണ്ടി പര്യടനം നടത്തുന്നത്. വായന ലഹരിയാകട്ടെ ! അക്ഷര വസന്തം വിടരട്ടെ ! എന്നീ സന്ദേശവുമായി മാർച്ച് 30, 31 ദിവസങ്ങളിലാണ് പുസ്തകവണ്ടി പര്യടനം നടത്തുന്നത്. മാലോത്ത് കസബ യിലെ വിപുലമായ ഗ്രന്ഥശേഖരത്തിലെ പുസ്തകങ്ങൾ അവധിക്കാല വായനക്കായി കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. മികച്ച വായനക്കാരെ കണ്ടെത്തി ക്യാഷ് പ്രൈസും ഇതിൻ്റെ ഭാഗമായി നൽകുന്നുണ്ട്. പുസ്തകവണ്ടി മാർച്ച് 30 ന് രാവിലെ 9 മണിക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. രാജു കട്ടക്കയം ഫ്ലാഗ് ഓഫ് ചെയ്യും.
No comments