കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സ്നേഹ സന്ദേശത്തോടെ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി
അമ്പലത്തറ : റമദാൻ പുണ്യമാസത്തിൽ സ്നേഹത്തിൻ്റെ സന്ദേശമുയർത്തി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് ഒരുക്കിയ സമൂഹ നോമ്പ് തുറ ഇഫ്താർ സംഗമം ശ്രദ്ധേയമായി. കുടുംബശ്രീ സി ഡി എസ് , ജെൻറർ റിസോഴ്സ് സെൻറർ എന്നിവയുടെ സഹകരണത്തോടെ പാറപ്പള്ളി ഗ്രാമസേവാകേന്ദ്രത്തിലാണ് പരിപാടി നടത്തിയത്. കേരള സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ സാബു അബ്രഹാം സംഗമം ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ടെലിവിഷൻ സിനിമാതാരം മുകേഷ് ഒ എം ആർ മുഖ്യാതിഥിയായി പങ്കെടുത്തു. പാറപ്പള്ളി ജുമാഅത്ത് കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ മാസ്റ്റർ, സെക്രട്ടറി അബ്ദുൾ റഹിമാൻ കല്ലാംതോൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, എ.സലിം, പി.ജയകുമാർ, ബാബു ദാസ് കോടോത്ത്, ലത്തീഫ് കാട്ടിപ്പാറ, ടി.കെ.ഇബ്രാഹിം എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ സ്വാഗതവും കൗൺസിലർ കെ.വി.തങ്കമണി നന്ദിയും പറഞ്ഞു.
No comments