Breaking News

ചായ്യോത്തിന് ഉത്സവരാവായി ചായ്യോത്സവം.. തൃക്കരിപ്പൂർ എം.എൽ എ എം. രാജഗോപാലൻ ചായ്യോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു


ചായ്യോത്ത് : ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചായ്യോത്തിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാടിന്നുത്സവമായി. തൃക്കരിപ്പൂർ എം.എൽ എ . എം. രാജഗോപാലൻ ചായ്യോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും, വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങങ്ങൾ നൽകുകയും ചെയ്തു കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. പ്രമുഖ തെലുങ്ക് മലയാളം നടിയും മോഡലുമായ അപർണ ജനാർദ്ദനൻ വിശിഷ്ടാതിഥിയും, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി മുഖ്യാതിഥിയുമായി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ, മെമ്പർ ധന്യ.പി, പി ടി.എ. പ്രസിഡണ്ട് ബിജു .സി,, വൈസ് പ്രസിഡണ്ട് മനോഹരൻ.പി, എസ്.എം സി. ചെയർമാൻ സത്യൻ. കെ., സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ വിരമിക്കുന അധ്യാപകരായ അജിതകുമാരി പി. വി ശ്രീനിവാസൻ ടി.വി , അബ്ദുൾ സലാം.സി.എച്ച്, പ്രമീള ഏ.കെ. എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് റീത്ത കെ. സ്വാഗതവും, , ഹെഡ്മാസ്റ്റർ കെ.സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി

No comments