Breaking News

സമഗ്ര വികസനം ലക്ഷ്യമിട്ട് വെസ്റ്റ് എളേരി പഞ്ചായത്ത്ബജറ്റ് 2025-26 വാർഷിക ബജറ്റ് വൈസ് വൈസ് പ്രസിഡൻറ് പി.സി.ഇസ്മായിൽ അവതരിപ്പിച്ചു


ഭീമനടി :  വെസ്റ്റ് എളേരി  പഞ്ചായത്ത് 2025-26 വാർഷിക ബജറ്റ് വൈസ് വൈസ് പ്രസിഡൻറ് പി.സി.ഇസ്മായിൽ അവതരിപ്പിച്ചു. 65,03,100/- രൂപ മുൻബാക്കിയും 33,83,53,000/-രൂപ പ്രതീക്ഷിതവരവും ഉൾപ്പെടെ ആകെ 34,48,56,100/- രൂപ വരവും 34,06,93,986/- രൂപ ചെലവും 41,62,114/- രൂപ നീക്കിയിരുപ്പും വരുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. സാമൂഹിക നീതിയും സാമ്പത്തിക വികസനവും കൈവരിക്കുക എന്ന പഞ്ചായത്ത് രാജിൻറെ അടിസ്ഥാന കാഴചപ്പാടില് ഗ്രാമപഞ്ചായത്തിൻറെ സമഗ്ര വികസനവും, ആരോഗ്യ മേഖലകളിലെ ഉന്നമനവും, ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ടാണ് 2025-26 വാർഷിക ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് ഗിരിജ മോഹന് അറിയിച്ചു. കൂടാതെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൻ് 2025-26 വാർഷിക പദ്ധതി നടപടി ക്രമങ്ങൾ പൂർത്തിയായതിനാൽ പൂർണമായും ബജറ്റില് ഉൾക്കള്ളിക്കാന് സാധിച്ചതായും സൂചിപ്പിച്ചു.

ദാരിദ്ര്യ ലഘുകരണം, ശിശുക്കൾ, വൃദ്ധർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പിലായ രോഗികൾക്കായുള്ള പാലിയേറ്റീവ് കെയർ, മാലിന്യ നിർമ്മാർജ്ജന പരിപാടികള്, കൃഷി മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഏർപ്പെട്ട് ഉപജീവനം കഴിക്കുന്നവരുടെ തൊഴിലും, വരുമാനവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങള്,സ്ത്രീശാക്തീകരണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനം, വിവിധ സാമൂഹിക സുരക്ഷിതത്വ പെൻഷനുകള് നൽകുന്നതിനും, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനും പട്ടിക ജാതി പട്ടികവർഗ്ഗ മേഖലയിലെ ഉന്നമനത്തിന്ക്രിയാത്മകമായ ഇടപെടലുകൾ നടത്താനുള്ള വിധം ഫണ്ട് വകയിരുത്തിയാണ് ബജറ്റ് തയ്യാറാക്കിയത് എന്ന് ബജറ്റ് പ്രസംഗത്തിൽ വൈസ് പ്രസിഡൻ്റ് പി സി ഇസ്മായില് അറിയിച്ചു.

ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച്, ലഭ്യമാകുന്ന വിഭവങ്ങളിൽ നിന്നു കൊണ്ട് റോഡു നിർമ്മാണം, അറ്റകുറ്റപണി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ബജറ്റില് ആവശ്യമായ വകയിരുത്തിയിട്ടുണ്ട്. ഭവന നിർമ്മാണ മേഖലയില് ലൈഫ് പദ്ധതി, പി എം എ വൈ, പുറമെ ലഹരി മുക്ത വെസ്റ്റ് എളേരി, ഹാപ്പി ലൈഫ്, ഷെയ്ക്ക് ഹാൻ്റ് വെസ്റ്റ് എളേരി തുടങ്ങിയ നൂതന പദ്ധതികളും നടപ്പിലാക്കുന്നതിന് ആവശ്യമായ പഞ്ചായത്ത് വിഹിതവും നീക്കിവെച്ചിട്ടുണ്ട് എന്നും അറിയിച്ചു.

സംസ്ഥാന സർക്കാര് പഞ്ചായത്തിന് അനുവദിച്ച ഫണ്ടും തനത് ഫണ്ടും മറ്റു മേഖലയിൽ നിന്ന് ലഭിക്കുന്ന ഫണ്ടും ഉപയോഗിച്ച് കൊണ്ട് പഞ്ചായത്തിൻറെ സമഗ്ര വികസനത്തിനുള്ള പദ്ധതികള് ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുണ്ട്. തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഊന്നല് ബജറ്റില് നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാത്യു എൻ വി പ്രമോദ്, ലില്ലിക്കുട്ടി, ഷെരീഫ് വാഴപ്പളളി, ഇ.ടി. ജോസ്, സി.പി.സുരേശൻ, എം.വി.ലിജിന, ടി ജയിംസ്, റൈഹാനത്ത്, മോളിക്കുട്ടി പോൾ, ടി.വി.രാജീവൻ പ്രസംഗിച്ചു.

No comments