Breaking News

16 വയസുകാരിയെ പീഡിപ്പിച്ച പരപ്പ സ്വദേശിയായ യുവാവ് അറസ്റ്റിൽ


വെള്ളരിക്കുണ്ട് :16 കാരിക പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ. പ്ലസ്ടു വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കേസിൽ പരപ്പ സ്വദേശി കെ. അക്ഷയ് കുമാർ ആണ് അറസ്റ്റിലായത്. വെള്ളരിക്കുണ്ട് പൊലീസ് അറസ്റ് ചെയ്ത് പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. പോക്സോ കേസിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി

പെൺകുട്ടിയുടെ വീടിന് അടുത്ത് നിന്നുമാണ് യുവാവിനെ സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടിയത്. നാട്ടുകാർ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്.

No comments