ഭവന നിർമ്മാണത്തിന് മുൻഗണന നൽകി ബളാൽ പഞ്ചായത്ത് ബജറ്റ്... 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം. രാധാമണി അവതരിപ്പിച്ചു
വെള്ളരിക്കുണ്ട് : ഭവനരഹിതരായ ആളുകൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാൽ കരിക്കാൻ മുൻഗണന നൽകി ബളാൽ ഗ്രാമപഞ്ചായത്തി ന്റെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം. രാധാമണി അവതരിപ്പിച്ചു.
ലൈഫ്. പി. എം. എ. വൈ എന്നീ ഭവനപദ്ധതികളിൽ പഞ്ചായത്ത് വിഹിതം ഉൾപ്പെടുത്തി 3 കോടി 19 ലക്ഷം രൂപയാണ് വകയിരുത്തി യിരിക്കുന്നത്.
പട്ടിക വർഗ്ഗ വികസനത്തിനു വേണ്ടി പട്ടിക വർഗ്ഗ ഭവന പദ്ധതി കൾക്കും പാവപ്പെട്ട പട്ടിക വർഗ്ഗ പെൺ കുട്ടികൾക്ക് വിവാഹ ധനസഹായം വാട്ടർ ടാങ്ക്. കട്ടിൽ എന്നിവയുടെ വിതരണത്തിനായി ഒരു കോടി 4 ലക്ഷം രൂപയും വെള്ളരി ക്കുണ്ട് താലൂക് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വെള്ളരി ക്കുണ്ട് നഗര ഹൃദയത്തിൽ പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടി മൂന്ന് നില കളിലായി നിർമ്മിക്കുന്ന ബസ്റ്റാന്റ് കെട്ടിടത്തിന് 4 കോടി 60 ലക്ഷം രൂപയും. ബളാൽ ടൗണിലെ കമ്മൂണിറ്റി ഹാൾ നിർമ്മാണത്തിനായി 90 ലക്ഷം രൂപയും. കുടിവെള്ള വിതരണത്തിനായി 30.58 ലക്ഷം രൂപയും കൊന്നക്കാട് കോട്ടഞ്ചേരി ഹിൽസ് ഇക്കോ ടൂറിസം പദ്ധതിക്കായി 36 ലക്ഷം.പൊതു
ഗതാ ഗതം മെച്ചപ്പെടുത്തുന്നതിനായി 5 കോടി 51 ലക്ഷം രൂപയും വകയിരുത്തി. കനക പ്പള്ളി യിൽ നിർമ്മിക്കുന്ന വാതക ശ്മശാനത്തിനായി 65 ലക്ഷം രൂപയും നവ കേരളം കർമ്മ പദ്ധതി യുടെ ഭാഗമായി എടത്തോട്. വെള്ളരിക്കുണ്ട്. മാലോം. കൊന്നക്കാട്. എന്നിവിടങ്ങളിലെ ഹരിതം പദ്ധതിക്കായി 18 ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 36 ലക്ഷം. ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി. കാലി ത്തീറ്റ എന്നിവ നൽകുന്നതിനായി 15 ലക്ഷം. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കാനായി 3.60 ലക്ഷം രൂപയും വയോജനക്ഷേമത്തിനായി 24 ലക്ഷം രൂപയും. മാനസിക വെല്ലു വിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി 12 ലക്ഷം. ആരോഗ്യ സംരക്ഷണത്തിനായി 45.5 ലക്ഷം. വനിതാ ക്ഷേമത്തിനായി 38.5 ലക്ഷം പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 20 ലക്ഷം. ഊർജ്ജ മേഖലയ്ക്ക് 8 ലക്ഷം അങ്കണവാടി കളുടെ വികസനത്തിന് 14 ലക്ഷം. പ്രൈമറി വിദ്യാലയങ്ങളുടെ വികസനത്തിന് 14 ലക്ഷം. ദാരിദ്ര നിർമ്മാർജ്ജനത്തിനായി 3.5 ലക്ഷം പട്ടിക ജാതി വികസനത്തിനായി 5.5 ലക്ഷം കലാകായിക മത്സരപ്രോത്സാഹനത്തിനായി 1.5 ലക്ഷവും ബജറ്റിൽ വകയിരുത്തി..
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്.. സി. രേഖ. തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ സ്വാഗതവും അസി സെക്രട്ടറി രജീഷ് കാരായി നന്ദിയും പറഞ്ഞു..
No comments