Breaking News

പ്ലാച്ചിക്കര എൻ.എസ്.എസ് എ യു പി സ്കൂളിൻ്റെ 73-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 28 ന്


വെള്ളരിക്കുണ്ട് : മലയോരത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സമഗ്ര സംഭാവനകൾ നൽകിയ പ്ലാച്ചിക്കര എൻ.എസ്.എസ് എ യു പി സ്കൂളിൻ്റെ 73-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പി.ഉണ്ണിക്കുട്ടൻ മാസ്റ്റർ ഏ.സുകുമാരൻ നായർ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും മാർച്ച് 28 ന് വിപുലമായ  പരിപാടികളോടുകൂടി ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ കലാപരിപാടികൾ. വൈകിട്ട് നടക്കുന്ന യാത്രയയപ്പ് സമ്മേളനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. സ്ക്കൂൾ പ്രധാനധ്യാപിക തങ്കമണി ടീച്ചർ സ്വാഗതം പറയും. പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും. തുടർന്ന് ഫ്യൂഷൻ തിരുവാതിര ഗാനമേള എന്നിവ നടക്കും.

No comments