നാടിനെ കാർന്നുതിന്നുന്ന ലഹരി മാഫിയകൾക്കെതിരെ പൊരുതണം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മാടം വാർഡ് മഹാത്മാഗാന്ധി കുടുംബയോഗം പട്ട്ളത്ത് നടന്നു
പരപ്പ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മാടം 7 വാർഡ് മഹാത്മാഗാന്ധി കുടുംബയോഗം പട്ട്ളത്ത് വെച്ച് നടന്നു. നാടിനെ കാർന്നുതിന്നുന്ന ലഹരി ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച കടന്നുകയറ്റത്തെ കുറിച്ച് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിജോ പി ജോസഫ് സംസാരിച്ചു.ലഹരിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുവാനും സമൂഹത്തിന് വിനാശകരമായ ലഹരിപദാർത്ഥങ്ങൾക്ക് അടിമകളാകാൻ കുട്ടികളെ വഴിതെറ്റിക്കുന്ന മാഫിയകളെ തിരിച്ചറിയണമെന്നും ഇതിനെതിരെയുള്ള പോരാട്ടം വരുംകാലങ്ങളിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജീവമാക്കുമെന്നും നേതാക്കൾ പറഞ്ഞു.ബൂത്ത് പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മണ്ഡലം വൈസ് പ്രസിഡണ്ട് കണ്ണൻ പട്ട്ളം അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജോണി കൂന്നാനിക്കൽ,രാജൻ കൊണ്ടോച്ചി,കെ കുഞ്ഞിരാമൻ,മധു പട്ടളം തുടങ്ങിയവർ
No comments