ബാനം ഗവൺമെന്റ് സ്കൂൾ പൂർവ വിദ്യാർത്ഥി മഹാസംഗമം സംഘാടകസമിതി രൂപീകരിച്ചു
പരപ്പ : ബാനം ഗവൺമെൻറ് ഹൈസ്കൂൾ വാർഷികാഘോഷം, പൂർവ്വ വിദ്യാർത്ഥികളുടെ മഹാ സംഗമം എന്നിവ സംഘടിപ്പിക്കുന്നതിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംഘാടകസമിതി രൂപീകരണ യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ, എസ്. എം. സി. ചെയർമാൻ ബാനം കൃഷ്ണൻ, സി. കെ. പത്മനാഭൻ മാസ്റ്റർ, സ്കൂൾ പ്രധാനാധ്യാപിക സി. കോമളവല്ലി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ - പി. മനോജ് കുമാർ
ജനറൽ കൺവീനർ: സി. കോമളവല്ലി ടീച്ചർ
No comments