Breaking News

കന്നഡ പ്രോജെക്ടിന്റെ ഭാഗമായി കുമ്പള, മീഞ്ചേ, പൈവെളികൈ പഞ്ചായത്തിലെ 150 ഓളം കുടുംബശ്രീ അംഗങ്ങളും മെന്റർമാരും കിനാനൂർ കരിന്തളം കുടുംബശ്രീ സി ഡി എസ് സന്ദർശിച്ചു


കരിന്തളം : കന്നഡ പ്രോജെക്ടിന്റെ ഭാഗമായി കുമ്പള, മീഞ്ചേ, പൈവെളികൈ പഞ്ചായത്തിലെ 150 ഓളം കുടുംബശ്രീ അംഗങ്ങളും മെന്റർമാരും  കിനാനൂർ കരിന്തളം കുടുംബശ്രീ സി ഡി എസ് സന്ദർശിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ രവി, സി ഡി എസ് ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ അവർക്ക് സ്വീകരണം നൽകുകയും പഞ്ചായത്ത്‌ ക്ഷേമ കാര്യ, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന്മാർ, പഞ്ചായത്ത്‌ മെമ്പർ മാർ, CDS ചെയർപേഴ്സൺ  ഉഷ രാജു, മെമ്പർ സെക്രട്ടറി  ബാബു, വൈസ് ചെയർപേഴ്സൺ, CDS മെമ്പർ മാർ, സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കുകയും 15 ആം വാർഡ് ന്റെ നേതൃത്വത്തിൽ കൈകൊട്ടിക്കളി അവർക്കായി അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത്‌ ലെ സംരംഭങ്ങളായ അപ്പരൽ പാർക്ക്‌, മാ കേയർ, ഹരിതകർമ സേന പ്ലാന്റ്, നലില വനിതാ ഹോട്ടൽ അതുപോലെ വിവിധ വാർഡുകളിലെ സംരംഭം, jlg ഗ്രൂപ്പുകൾ എന്നിവയും അവർ സന്ദർശിക്കുകയുണ്ടായി. നിറഞ്ഞ മനസോടെ സംതൃപ്തിയോടെയാണ് ടീം മടങ്ങിയത്.

No comments