ജില്ലയിൽ വ്യാപകമായ ഒറ്റനമ്പർ, എഴുത്തുലോട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേർസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം
ചെറുവത്തൂർ : ജില്ലയിൽ വ്യാപകമായ ഒറ്റനമ്പർ, എഴുത്തുലോട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേർസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുവത്തൂർ എ കെ ജി മന്ദിരത്തിൽ (സി പി മധു നഗർ) ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി ബി സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ കുഞ്ഞിരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മടപ്പള്ളി ബാലകൃഷ്ണൻ, സന്തോഷ് കാറ്റാടി, സിഐടിയു ജില്ലാ സെക്രട്ടറിമാരായ പി കമലാക്ഷൻ, പി എ റഹ്മാൻ, ജില്ലാ കമ്മിറ്റിയംഗം കയനി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പി എസ് സുരേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി പ്രഭാകരൻ (പ്രസിഡന്റ്), എം ആർ ദിനേശൻ, സി കെ പ്രഭാകരൻ, അനിത, കെ കുഞ്ഞിക്കണ്ണൻ (വൈസ് പ്രസിഡന്റ്), ഇ കുഞ്ഞിരാമൻ (സെക്രട്ടറി), ബി ഗംഗാധരൻ, എ രതീഷ്, സന്തോഷ് കാറ്റാടി, ടി വി വിനോദ് (ജോയിന്റ് സെക്രട്ടറിമാർ), പി എസ് സുരേഷ് (ട്രഷറർ).
No comments