രാജപുരം സെയ്ൻ്റ് പയസ് ടെൻത് കോളജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു
രാജപുരം: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി രാജപുരം സെയ്ൻ്റ് പയസ് ടെൻത് കോളജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു. മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ കോളേജ് കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണ് ഹരിത കലാലയ പ്രഖ്യാപനം നടത്തിയത്. കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ ഹരിത കലാലയ പ്രഖ്യാപനം നടത്തി. ഹരിത കേരള മിഷൻ കാസർഗോഡ് കോഡിനേറ്റർ കെ ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജു ജോസഫ്, ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ കെ കെ രാഘവൻ, എ കെ രാജേന്ദ്രൻ, എൻ എ അനുശ്രീ, ഡോ. അഖിൽ തോമസ്, ഡോ. മോനിഷ പി ജെ, ഡോ. ഇ പാർവതി, അതുല്യ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
No comments