പെൺകുട്ടിയെ പീഡിപ്പിച്ചു ; തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ
തളിപ്പറമ്പ് : തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
No comments