Breaking News

'പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം': ജോയിന്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം


വെള്ളരിക്കുണ്ട് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ മുഴുവൻ ജീവനക്കാർക്കും ബാധകമാക്കണമെന്നും ജൂലൈ ഒന്നു മുതൽ ജീവനക്കാർക്ക് ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക, ലീവ് സറണ്ടർ ക്ഷാമബത്ത കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കണമെന്നും ജോയിൻ്റ് കൗൺസിൽ  വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം  ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് പൊടോര കുഞ്ഞിരാമൻ നായർ ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എൻ കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി കെ ബിജുരാജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രദീപ്‌ കുമാർ പി പി, ജി സുരേഷ് ബാബു പ്രീത കെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അരുൺ കുമാർ   ജില്ലാ കമ്മറ്റിയംഗം രഞ്ജീഷ് സി വി എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ് ഹമീദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ഗീത കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായി പ്രസിഡന്റ് - റീന ജോസഫ്  

വൈസ് പ്രസിഡന്റ് - ശശീന്ദ്രൻ 

സെക്രട്ടറി - ജെയ്ബിൻ ചാക്കോ 

ജോ. സെക്രട്ടറി - അനൂപ് കുമാർ 

ട്രഷറര്‍ - സജയ് എം ജെ 


വനിത കമ്മറ്റി 


പ്രസിഡന്റ് - ഗീത ബാബു 

സെക്രട്ടറി - ഗീത കെ

No comments