Breaking News

വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിന്റെ 57-ാമത് സ്കൂൾ വാർഷികം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിന്റെ മുത്തശ്ശി വിദ്യാലയമായ  നിർമ്മലഗിരി എൽ പി സ്കൂളിന്റെ 57-ാമത് സ്കൂൾ വാർഷികം 12-03-2025 ബുധനാഴ്ച്ച നിർമ്മലഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  വാർഷികം ഉദ്ഘാടനം ചെയ്ത് സ്കൂൾ മാനേജർ ഫാദർ ഡോ ജോൺസൺ അന്ത്യാംകുളം സംസാരിച്ചു.   മുഖ്യാതിഥിയും  ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്യുന്ന ചിറ്റാരിക്കാൽ എ.ഇ.ഒ ശ്രീ. രത്നാകരൻ പി.പിയെ  സ്കൂൾ മാനേജർ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ വിനു കെ. ആർ, അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാദർ ജോസഫ് മുഞ്ഞനാട്ട്, സിസ്റ്റർ റെജീന  മാത്യു, പി.ടി.എ പ്രസിഡണ്ട് ശ്രീ. ബിബിൻ ഡൊമിനിക്, മദർ പ്രസിഡണ്ട് ശ്രീമതി. മേബിൾ അനിൽ, സ്കൂൾ ലീഡർ കുമാരി അക്ഷരാ രതീഷ്  എന്നവർ പരുപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .  സീനിയർ  അസിസ്റ്റന്റ് ബിന്ദു പി.കെ സ്വാഗതപ്രസംഗം നടത്തി. കുട്ടികളുടെ    വിവിധ പരുപാടികൾ  കാണാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും  നിരവധി രക്ഷിതാക്കളും സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നിരുന്നു.


No comments