Breaking News

തിരുവായുധങ്ങൾ സമർപ്പിച്ചു ആയിരങ്ങളെത്തും; 
 തൃക്കരിപ്പൂർ രാമവില്യത്ത്‌ ഇന്ന്‌ തിരുമുടി ഉയരും


തൃക്കരിപ്പൂർ : പ്രധാന ആരാധനാ മൂർത്തികളായ പടക്കത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തിരുമുടി ഉയന്നതോടെ തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് ബുധനാഴ്ച സമാപനമാവും. പടക്കത്തി ഭഗവതിയുടെ തിരുമുടി പിലിക്കോട് തെക്കുകര ബാബു കർണമൂർത്തിയും ആര്യകര ഭഗവതിയുടെ തിരുമുടി എഴോത്തെ പ്രതീഷ് മണക്കാടനും അണിയും. രാവിലെ പത്തിന് ശേഷമാണ് രണ്ട് ഭഗവതിമാരും അരങ്ങിലെത്തുക. ചൊവ്വ വൈകീട്ടോടെ കുഞ്ഞിമംഗലം വടക്കെകൊവ്വൽ പൂമാല ഭഗവതി പൂമാല ഭഗവതി
ക്ഷേത്രത്തിൽ നിന്നും 18 തിരുവായുധങ്ങൾ വടക്കെ പള്ളിയറയിൽ സമർപ്പിച്ചു. പടക്കത്തി ഭഗവതി അരങ്ങിലെത്തിയാൽ 18 തിരുവായുധങ്ങൾ മാറി മാറി കൈയിലേന്തിയാണ് നടനം ചെയ്യുക. അതിനായുള്ള തിരുവായുധങ്ങളുടെ ആധികാരിക സൂക്ഷിപ്പുകാർ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത സ്ഥാനികരാണ്. അവിടെയുള്ള ആയുധങ്ങളാണ് പെരുങ്കളിയാട്ട സമാപന ദിവസത്തലേന്ന് ആചാരക്കാർ കഴകത്തിൽ എത്തിച്ചത്. കളിയാട്ടം കഴിഞ്ഞ് തിരിച്ച് വടക്കൻ കൊവ്വൽ ഭഗവതി
ക്ഷേത്രത്തിലെത്തിക്കും.പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികളുടെ സമാപന സമ്മേളനംഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനംചെയ്തു.
സംഘാടകസമിതി ചെയർമാൻ കെ വി ഗംഗാധരൻ അധ്യക്ഷനായി. എം പി ജോസഫ്, സോണി സെബാസ്റ്റ്യൻ, ഡോ. വി പി പി മുസ്തഫ, ടി വി ഷിബിൻ, കെ വി അമ്പുകുഞ്ഞി, ഡോ. കെ സുധാകരൻ, വി സുധാകരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി വി കണ്ണൻ സ്വാഗതവും എം കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

No comments