കേളി 2025 വനിതോത്സവം... പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി യുടെ ഭാഗമായി വനിതോത്സവം സംഘടിപ്പിച്ചു
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി യുടെ ഭാഗമായി വനിതോത്സവം സംഘടിപ്പിച്ചു.. ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വനിതോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു..
ഉത്ഘാടന പ്രസംഗത്തിന് ശേഷം ബേബി ബാലകൃഷ്ണൻ ഗാനം ആലപിച്ചുകൊണ്ട് വനിതകളുടെ സദസ്സിനെ കയ്യിലെടുത്തു. ജില്ലാ പഞ്ചായത്തിനെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിച്ച പ്രസിഡന്റ് ബേബി ബാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉപഹാരസമർപ്പണം നടത്തി.വിവിധ പഞ്ചായത്തുകളിൽ നിന്നും വന്ന വനിതകൾ വിവിധ കലാമത്സരങ്ങളിൽ പരസ്പരം മാറ്റുരച്ചു. സംഘ നൃത്തം ശ്രദ്ധനേടി. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അമ്മമാർ കൂടിയായ വനിതകൾ അവതരിപ്പിച്ച സ്കിറ്റുകൾ ഒരു മുന്നറിയിപ്പ് കൂടി സദസ്സിന് നൽകി. വിവിധ ടീമുകളുടെ മാപ്പിളപ്പാട്ട് , ലളിതഗാനം ,ഒപ്പന ,സംഘഗാനം ,തിരുവാതിര തുടങ്ങി വിവിധ ഇനങ്ങളിൽ സദസിൽ അരങ്ങേറി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, കെ. പദ്മ കുമാരി, അംഗങ്ങളായ ശ്രീലത. കെ. വി., നാരായണി. പി. ഡി., രേഖ. സി., അന്നമ്മ മാത്യു, സെക്രട്ടറി സുഹാസ് സി. എം, ജോയിന്റ് ബി. ഡി. ഒ. ബിജു കുമാർ. കെ. ജി. എന്നിവർ സംസാരിച്ചു
സി. ഡി. പി. ഒ. ഗീത സ്വാഗതവും സൂപ്പർ വൈസർ ശരണ്യ നന്ദിയും പറഞ്ഞു.
No comments