Breaking News

കുന്നുംകൈ ഈസ്റ്റ്‌ അൽഹിദായ ആറിലകണ്ടം ക്ലീനിങ് കിറ്റ് ചലഞ്ച് നടത്തിയും, സുമനസ്സുകളിൽ സഹകരണത്തോടെയും വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വെള്ളിയാഴ്ച നടക്കും


കുന്നുംകൈ :  അൽഹിദായ ആറിലകണ്ടം  കുന്നുംകൈ ഈസ്റ്റ്‌  ക്ലീനിങ് കിറ്റ് ചലഞ്ച്  നടത്തിയും,  സുമനസ്സുകളിൽ നിന്ന്  പിരിവ് എടുത്തും കുന്നുംകൈ ഈസ്റ്റ്‌ ജമാഅത്ത് കേന്ദ്രീകരിച്ചു വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  02 /05 /2025 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്  കുന്നുംകൈ  ടൗണിൽ നടത്തപ്പെടുന്നു  

വൈകുന്നേരം 3:30 ന് കുന്നുംകൈ മഖാ o സിയാറത്തോടുകൂടി തുടങ്ങി മെഗാ ദഫിന്റെ  അകമ്പടിയോടുകൂടി  കുന്നുംകൈ ടൗണിലേക്ക് വിളംബര റാലി നടത്തുന്നു തുടർന്ന് കുന്നുംകൈ ടൗണിൽ പൊതുസമ്മേളനവും ഫ്ലാഗ് ഓഫ് കർമ്മവും  നടത്തപ്പെടുന്നു. സാമൂഹിക, മത, രാഷ്ട്രീയ പ്രമുഖർ സംബന്ധിക്കുന്നു

No comments