അങ്കൺ വാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം ; അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസ്സിയേഷൻ സി ഐ ടി യു പരപ്പ പ്രൊജക്ട് സമ്മേളനം ഭീമനടിയിൽ നടന്നു
ഭീമനടി : അങ്കൺ വാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസ്സിയേഷൻ സി ഐ ടി യു പരപ്പ പ്രൊജക്ട് സമ്മേളനം ആവശ്യപ്പെട്ടു. ഭീമനടി ഇഎംഎസ് മന്ദിരത്തിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് തെരുവത്ത് നാരായണൻ ഉൽഘാടനം ചെയ്തു. പി.വി.ശ്യാമള അധ്യക്ഷയായി. അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസ്സിയേഷൻ ജില്ലാ സെക്രട്ടറി കെ.വി. രാഗിണി. ട്രഷറർ പി. വസന്തകുമാരി . കെ.എസ്. ശ്രീനിവാസൻ . പി.വി.തമ്പാൻ കെ.വി. സരോജിനി. വി. റീജ എന്നിവർ സംസാരിച്ചു. കെ.വി. ഭാർഗ്ഗവി സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: കെ.വി.ഗിരിജ ( പ്രസിഡണ്ട് ) പി.എസ്.സന്ധ്യ (വൈസ് പ്രസിഡണ്ട് ) ഒ.എം. ഗീത (സെക്രട്ടറി വി. റീജ (ജോ: സെക്രട്ടറി) കെ.വി. സരോജിനി ട്രഷറർ)
No comments