ശുചിത്വം, മാലിന്യ സംസ്കരണം: ബോധവൽക്കരണ ക്ലാസ് നൽകി പരപ്പ ഫെസ്റ്റ്
വെള്ളരിക്കുണ്ട്: 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ തുടരുന്നു.
സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യം കൊടുത്ത് നടപ്പിലാക്കുന്ന "ശുചിത്വം, മാലിന്യ സംസ്കരണം" എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് സംഘാടകസമിതി ഓഫീസ് ഹാളിൽ സംഘടിപ്പിച്ചു.
കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത സെമിനാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ ക്ലാസെടുത്തു .
പഞ്ചായത്ത് മെമ്പർ രമ്യ ഹരീഷ്, സംഘാടക സമിതി ജനറൽ കൺവീനർ എ.ആർ. രാജു , വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണൻ , എന്നിവർ പ്രസംഗിച്ചു. കെ.വി. തങ്കമണി സ്വാഗതവും,ടി.പി. തങ്കച്ചൻ നന്ദിയും പറഞ്ഞു. വൈകിട്ട് ഏഴു മണിക്ക് ബാനം ടീം അവതരിപ്പിച്ച മംഗലംകളി അരങ്ങേറി. രാത്രി 7.30 മണിക്ക് പ്രശസ്ത സിനിമാതാരം അഡ്വക്കേറ്റ് സി ഷുക്കൂർ അതിഥിയായി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാത്രി എട്ടുമണിക്ക് ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം റോക്സ്റ്റാർ കൗഷിക് അവതരിപ്പിച്ച റോക്ക് മ്യൂസിക് നൈറ്റ് ആയിരങ്ങൾക്ക് ആവേശകരമായ അനുഭവമായി മാറി.
ഏപ്രിൽ 7 ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് കാളിയാനം വനിതാ വേദി അവതരിപ്പിക്കുന്ന തിരുവാതിര , 7-30 ന് വാണിയംപാറ ചങ്ങമ്പുഴ കലാകായിക വേദി അവ തരിപ്പിക്കുന്ന ഒബ്ബൺടി നാടകം എന്നിവ അരങ്ങേറും.
രാത്രി 8 ന് സജീവൻ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസൽ സന്ധ്യ അരങ്ങേറും.
No comments