ജനകീയ വായന ഇടങ്ങളുമായി സമദർശി വായനശാല കക്കാട്ട് 'പുസ്തകകൂട്' ഏറ്റെടുത്ത് വായനക്കാർ
പാറപ്പള്ളി: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ പിടിയിൽ നിന്നും പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുക എന്നാ ഉദ്ദേശത്തോട് കൂടി നാട്ടിലെ ഒരുകൂട്ടം യുവതി യുവാക്കൾ ചേർന്നാണ് പുസ്തകകൂട് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. എല്ലാ മേഖലയിലെയും ആളുകൾക്ക് ഏത് സമയവും വന്ന് പുസ്‌തകങ്ങൾ എടുക്കാനും തുറന്ന പുസ്തകകൂട്ടിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പുസ്തകകൂടിന്റ ഉദ്ഘാടനം ശ്രീ, തമ്പാൻ കക്കാട്ടും. പുസ്തകകൂട്ടിലേക്കുള്ള ആദ്യ പുസ്തകങ്ങളുടെ കൈമാറ്റം മുൻ എ ഇ ഒ, ജയരാജ് മാസ്റ്റർ നിർവഹിച്ചു. പ്രജിത്ത് ഗുരുപുരം, തമ്പാൻ കക്കാട്ട്, ശാലിനി ഹരി,എന്നിവർ പുസ്തകകൂട്ടിലേക്ക് പുസ്തകങ്ങൾ കൈമാറി.
ചടങ്ങിൽ കേരള ലളിതകാല അക്കാദമിയുടെ 2024ലെ വിജയരാഘവൻ എൻഡോവ്മെന്റ് ഗോൾഡ് മെഡൽ നേടിയ രതീഷ് കക്കാട്ടിനെ ആദരിച്ചു.
No comments