വാടാമക്കളെ.. നമുക്ക് ഫുട്ബോൾ കളിക്കാം... ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഏകദിന ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു
വെള്ളരിക്കുണ്ട്: ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി മേയ് മാസം ഒന്നിന് വെള്ളരിക്കുണ്ട് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വെള്ളരി ക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്കൂൾ കുട്ടികളെപങ്കെ ടുപ്പിച്ചു കൊണ്ട് ഏകദിന ഫുട്ബോൾ മത്സരം സംഘടിപ്പിക്കും...
മധ്യവേനൽഅവധിക്കായി സ്കൂളുകൾ അടച്ച തോടെ വീടുകളിൽ ഇരുന്ന് മൊബൈൽ ഫോണിനുംടെലി വിഷനും അടിമകളാകുന്നകുട്ടികൾ മറ്റ് അനാവശ്യ കൂട്ടു കെട്ടുകൾ സൃഷ്ടി ക്കുന്നത് ഒഴി വാക്കുവാനും ലഹരിവിരുദ്ധ ബോധ വൽക്കരണത്തി ന്റെ ഭാഗമായിട്ടുമാണ് ഫുട്ബോൾ മത്സരം സംഘടി പ്പി ക്കുന്നത് എന്ന് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ അറിയിച്ചു.
മത്സരത്തിൽ പങ്കെ ടുക്കുന്ന മുഴുവൻ കുട്ടികൾ ക്കും സർട്ടി ഫിക്കറ്റുകൾ നൽകും..വിജയിക്കുന്ന ടീമിന് ട്രോഫി യും സ്പോർട്സ് കക്വിറ്റും സമ്മാനമായി നൽകും...
പങ്കെടുക്കുകവാൻ ആഗ്രഹിക്കുന്നവർ വെള്ളരി ക്കുണ്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം...
04672 242300
No comments