ആയിരങ്ങളെയാകർഷിച്ച ഫിയസ്റ്റ പരപ്പ ഫെസ്റ്റ് നാളെ സമാപിക്കും
പരപ്പ : ആയിരങ്ങളെയാകർഷിച്ച ഫിയസ്റ്റ പരപ്പ ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും.
പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ഫെസ്റ്റ് ഒരുക്കിയത്. ദീർഘവീക്ഷണത്തോടെയുള്ള സംഘാടനം ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് പിൻബലമാകുന്നു. ഫെസ്റ്റിന്റെ ഭാഗമായുള്ള പുഷ്പോത്സവം, കാർഷിക പ്രദർശനം, വിദ്യാഭ്യാസ ശാസ്ത്ര പ്രദർശനം, പുരാവസ്തു പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഭഷ്യമേള തുടങ്ങിയവ നിരവധിപേരെ ആകർഷിക്കുന്നു. ദിവസവും രാത്രി സ്റ്റേജ് ഷോയുമുണ്ട്.എറണാകുളം നാട്ടുപൊലിമയുടെ നാട്ടുപാട്ടരങ്ങ്, കൊച്ചി ശ്രീലക്ഷ്മിയുടെ മ്യൂസിക്കൽ ലൈവ്, നെഹ്റു സർഗവേദിയുടെ 'നൂല് കൊണ്ട് മുറിവേറ്റവർ ' നാടകം, നാട്ടുമൊഴി നാടൻ പാട്ട് മേള, അലോഷിയുടെ സംഗീതസന്ധ്യ, ഡിജെ വാട്ടർ ഡ്രം നൈറ്റ്, മംഗലംകളി, പൂരക്കളി എന്നിവയും ജനശ്രദ്ധയാകർഷിച്ചു. തിങ്കളാഴ്ച ഗസൽ സന്ധ്യയും, ചൊവ്വാഴ്ച ഫോക്ക് മെഗാ ഷോ 'നിറപ്പൊലിമ'യും അരങ്ങേറും.
No comments