Breaking News

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സഭാ ദിനമായ കാതോലിക്ക ദിനം നർക്കിലക്കാട് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ സമുചിതമായി ആഘോഷിച്ചു


നർക്കിലക്കാട് : മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയുടെ  സഭാ ദിനമായ കാതോലിക്ക ദിനം നർക്കിലക്കാട്  സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ സമുചിതമായി  ആഘോഷിച്ചു.  ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട്  ഇടവക വികാരിയും സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരിക്കുന്ന  റവ. ഫാ. ഷാജൻ വർഗീസ് പതാക ഉയർത്തി. തുടർന്നു നർക്കിലക്കാട്  ടൗണിലേക്ക്  കാതോലിക്ക ദിന റാലി നടത്തി.സൺ‌ഡേസ്കൂൾ വിദ്യാർത്ഥി  നേഹ മനു   കാതോലിക്ക ദിന സന്ദേശം നൽകി. പരുപാടികൾക്ക്     ട്രെസ്റ്റി കുര്യാക്കോസ്  ചാണകപാറക്കൽ,  സെക്രട്ടറി മനു തോമസ് കിളിരൂപറമ്പിൽ  എന്നിവർ നേതൃത്വം നൽകി

No comments