Breaking News

ഈസ്റ്റ്‌ എളേരി വനമേഖലയിലെ മീനഞ്ചേരി മുതൽ വായിക്കാനം വരെ മൂന്ന് കിലോമീറ്റർ സൗരോർജ തൂക്കുവേലി നിർമാണം പൂർത്തീകരിച്ച് ഉടൻ തന്നെ ചാർജ് ചെയ്യും ; റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ


ചിറ്റാരിക്കാൽ : ഈസ്റ്റ്‌ എളേരി പഞ്ചായത്തിലെ വനമേഖലയിലെ മീനഞ്ചേരി മുതൽ വായിക്കാനം വരെയുള്ള മൂന്ന് കിലോമീറ്റർ സൗരോർജ തൂക്കുവേലി നിർമാണം പൂർത്തീകരിച്ച് ഏപ്രിൽ മാസത്തിൽ തന്നെ ചാർജ് ചെയ്യുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ അറിയിച്ചു. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കന്നതിന്റ ഭാഗമായി ഭീമനടി സെക്ഷൻ പഷിധിയിൽ വിവിധ വകുപ്പുകളെയും ജനങ്ങളേയും പങ്കെടുപ്പിച്ച് ഈസ്റ്റ് എളേരി പഞ്ചിയത്ത് ഹാളിൽ നടത്തിയ ജന ജാഗ്രത സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഓഫീസർ. പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലി അധ്യക്ഷനായി. പാലാവയൽ ഭാഗത്ത് നിലവിലുള്ള സൗരോർജവേലി മഷൻ ഫെൻസിംങ്ങിന്റെ ഭാഗമായി അറ്റകുറ്റപണി നടത്തി കാര്യക്ഷമമാക്കും. വന്യജീവി അക്രമം തടയാനുള്ള വിവിധ ദൗത്യങ്ങളെയും, മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ, മിഷൻ ഫെൻസിംങ്, മിഷൻ പിആർടി എന്നിവയെ കുറിച്ചും അധികൃതർ വിശദീകരിച്ചു. പഞ്ചായത്ത് പരിധിയിലെ ഫെൻസിംങ് പരിപാലിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും. വന്യജീവി ശല്യം മൂലം ഉണ്ടാകുന്ന കൃഷി നാശം ചെറുക്കാൻ കുറഞ്ഞ ചെലവിൽ ക്രോപ് ഇൻഷൂറൻസ് സ്കീം കൺഷി വകുപ്പിൽ നിന്ന് ലഭ്യമാക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു. കൃഷി നാശം വരുത്തുന്ന പന്നിയെ കൊല്ലാൻ ഷൂട്ടർമാർക്ക് പഞ്ചായത്ത് വഴി അനുവാദം നൽകാമെന്നും ഷൂഠ്ടർമാരുടെ എംപാനൽ ലിസ്റ്റ് ഡവിഷനിൽ നിന്ന് ലഭ്യമാക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത് അംഗം പ്രശാന്ത് സെബാസ്റ്യൻ, ട്രൈബൽ ഓഫീസർ എ ബാബു, ഹെൽത്ത്‌ ഇൻസ്പെക്ടർ പി പി സ്റ്റാൻലി, സ്പഷ്യൽ വില്ലേജ് ഓഫീസർ പ്രശന്ത് കണ്ടത്തിൽ എന്നിവർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണൻ സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ യദുകൃഷ്ണൻ നന്ദിയും പറഞ്ഞു. 

No comments