Breaking News

25 വർഷമായി ചെറ്റക്കുടിലിൽ കഴിയുന്ന ഇരിയയിലെ 75 വയസുകാരി കുട്ടിയമ്മക്ക് സ്നേഹവീടൊരുങ്ങി


കാഞ്ഞങ്ങാട് : 25 വർഷമായി ചെറ്റക്കുടിലിൽ കഴിയുന്ന 75 വയസുകാരി ഇരിയ മുട്ടിച്ചരൽ കാട്ടിപ്പാറയിലെ കുട്ടിയമ്മക്ക് സ്നേഹ വീടൊരുങ്ങി.
പാളകളും കീറിയ പ്ലാസ്റ്റികും ഉപയോഗിച്ച് മേൽക്കൂരയുണ്ടാക്കിയ വീടിലാണ് കാൽ നൂറ്റാണ്ടായി താമസം. മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല. കുറച്ചു വർഷം മുമ്പ് വരെ പണിക്ക് പോയിരുന്നു. സ്വന്തമായി സ്ഥലമില്ല. താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചു മില്ല.പഞ്ചായത്തിൻറെ അതിദാരിദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനു ശേഷം റേഷൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ നൽകി. അതിനു ശേഷം പെൻഷനും നൽകി തുടങ്ങി.സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ സ്ഥിതി കണ്ടറിഞ്ഞ് വാർഡ് മെമ്പർ ദാമോദരൻറെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് വീടു നിർമ്മാണം ആരംഭിച്ചിരുന്നു. സംസ്ഥാന സർക്കാരിൻറെ അതിദാരിദ്ര നിർമ്മാർജന പദ്ധതി വന്നപ്പോൾ അതിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുകയാണ് ചെയ്തത്.
കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ കാട്ടിപ്പാറയിലെ കുട്ടിയമ്മക്ക് ഇപോൾ വീട് റെഡിയാണ്. അടച്ചുറപ്പുള്ള കൊച്ചു വീട്ടിൽ ഇനിയുള്ള കാലം കഴിയാം. നാളെ രാവിലെ 10 ന് ഇ . ചന്ദ്രശേഖരൻ എം എൽ എ സ്നേഹ വീടിൻറെ താക്കോൽ ദാനം നിർവഹിക്കും.

No comments