Breaking News

ഹരിതപുരസ്ക്കാര നിറവിൽ വെള്ളരിക്കുണ്ട് ഗ്രാമപഞ്ചായത്ത് തലത്തിൽ ജില്ലയിലെ മികച്ച ശുചിത്വ ടൗൺ പുരസ്ക്കാരം വെള്ളരിക്കുണ്ടിന്


കാസർകോട് : കാസർഗോഡ് ജില്ലയെ മാലിന്യം മുക്ത ജില്ലയായി പ്രഖ്യാപിച്ചു ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എവിടെയാണ് കാസർഗോഡ് ടൗൺഹാളിൽ പ്രഖ്യാപനം നടത്തിയത് ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ ഐഎഎസ് വിശിഷ്ടാതിഥിയായി പുരസ്കാരങ്ങൾ വിതരണം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു ജില്ലയിലെ എംഎൽഎമാ മാരായ എൻ എ നെല്ലിക്കുന്ന് ഇ ചന്ദ്രശേഖരൻ, ത്രിതല പഞ്ചായത്ത് നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു


മാലിന്യ സംസ്‌ക്കരണ രംഗത്ത് നാം ഇനിയും മുന്നേറേണ്ടിയിരിക്കുന്നുവെന്ന്  ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യാധിയായി പങ്കെടുക്കുകയായിരുന്നു അവര്‍. ഘട്ടം ഘട്ടമായുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തി വരുന്നത്. ഒരു കാലത്ത് വെളിയിട വിസര്‍ജ്ജനത്തിനെതിരെ ക്യാമ്പയിനുകള്‍ നടന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ ഹരിതകര്‍മ്മ സേന, ക്ലീന്‍ കേരള കമ്പനി, എം.സി.എഫ്, ആര്‍.ആര്‍.എഫ്, ഡബിള്‍ ചേമ്പര്‍ ഇന്‍സിനേറ്റര്‍ തുടങ്ങി വിവിധ ഉപാധികള്‍ ഉപയോഗിച്ച് വരികയാണ് കേരളം. 


മാലിന്യം കൈകാര്യം ചെയ്യുന്ന രീതി ഒരു നാടിന്റെ അഭിവൃദ്ധിയുടെ ലക്ഷണമാണെന്നും അത് നല്ല രീതിയില്‍ നടത്താന്‍ നമ്മുടെ നാടിനു കഴിയുന്നുണ്ടെനന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കൂടാതെ വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മണ്ണിനടിയല്‍ അകപ്പെട്ട വീടുകള്‍ കണ്ടെത്തുന്നതിന് വരെയും ഹരിതമിത്രം ആപ്പ്  നിര്‍ണ്ണായകമായെന്നും കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കുന്നതിന് ഹരിതമിത്രം ആപ്പിലൂടെ സാധിച്ചു. പരിമിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും  ചീഫ് സെക്രട്ടറി പറഞ്ഞു. 

ഹരിത അവാര്‍ഡുകളുടെ നിറവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി മടിക്കൈ, മുനിസിപ്പാലിറ്റിയായി കാഞ്ഞങ്ങാട്, ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം തിരഞ്ഞെടുത്തു. ദ്രവ മാലിന്യ സംസ്‌കരണ ഉപാധികളില്‍ , വലിയപറമ്പ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്ക പെട്ട പ്പോള്‍, മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങളില്‍ മികച്ച പിന്തുണ നല്‍കിയതിന് കാസറഗോഡ് ജില്ലാ പഞ്ചായത്തിനെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരാക്കി. ഏറ്റവും മികച്ച സി.ഡി.എസ് ആയി നീലേശ്വരം നഗരസഭയും, മികച്ച എം.സി.എഫ് ആയി തൃക്കരിപ്പൂറും തെരഞ്ഞെടുത്തു. ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ കിനാനൂര്‍ കരിന്തളവും നഗരസഭ തലത്തില്‍ കാഞ്ഞങ്ങാടും വിജയം നേടി. നഗരസഭ തലത്തില്‍ ശുചിത്വ ടൗണ്‍ ആയി കാസര്‍കോട് നഗരസഭയും, ഗ്രാമപഞ്ചായത്ത് തലത്തില്‍ മികച്ച ടൗണ്‍ ആയി വെള്ളരിക്കുണ്ട് (ബളാല്‍) പഞ്ചായത്തും തിരഞ്ഞെടുത്തു. നഗരസഭ തലത്തില്‍ മികച്ച എം.സി.എഫ് ആയി വീണ്ടും നീലേശ്വരം നഗരസഭയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത വിദ്യാലയമായി ഗവ. യു.പി. സ്‌കൂള്‍ പാടിക്കീല്‍, പിലിക്കോടും, ഹരിത കലാലയമായി ഗവ. കോളേജ് കാസര്‍കോടും, മികച്ച എന്‍.എസ്.എസ് യൂണിറ്റായി ജി.എച്ച്.എസ്.എസ് കുട്ടമത്തും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടൂറിസം കേന്ദ്രമായി ബേക്കല്‍ പള്ളിക്കര ബീച്ചിനെയും തിരഞ്ഞെടുത്തു. വാതില്‍പ്പടി ശേഖരണത്തില്‍ മികച്ച ഗ്രാമപഞ്ചായത്തായി ബദിയഡുക്കയും, നഗരസഭയായി നീലേശ്വറവും തെരഞ്ഞെടുക്കപ്പെട്ടു. ഗാര്‍ഹിക ഉറവിട ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ച മികച്ച ഗ്രാമപഞ്ചായത്തായി ബദിയഡുക്കയും, നഗരസഭയായി കാഞ്ഞങ്ങാടും തെരഞ്ഞെടുക്കപ്പെട്ടു. ഹരിതവിദ്യാലയ പദവിയില്‍ മികച്ച ഗ്രാമപഞ്ചായത്തായി പിലിക്കോടും, നഗരസഭയായി കാഞ്ഞങ്ങാടും, ഹരിത കലാലയ പദവിയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തും കാസര്‍കോട് നഗരസഭയും വിജയം നേടി. ഹരിത ടൗണ്‍ പദവിയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തും കാഞ്ഞങ്ങാട് നഗരസഭയും, ഹരിത പൊതു സ്ഥല പദവിയില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തും നീലേശ്വരം നഗരസഭയും മുന്നില്‍ നിന്നു. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തില്‍ മികച്ച ഗ്രാമപഞ്ചായത്തായി വൊര്‍ക്കാടിയെയും തിരഞ്ഞെടുതത്തു. മികച്ച റെസിഡന്‍ഷ്യല്‍ അസോസിയേഷനായി ബോവിക്കാനത്തെ തേജസും, ഹരിത സ്ഥാപനം പദവിയില്‍ മികച്ച ഗ്രാമപഞ്ചായത്തായി ചെങ്കളയും, നഗരസഭയായി കാസര്‍കോടും തെരഞ്ഞെടുക്കപ്പെട്ടു.


മികച്ച ശുചിത്വ സമുച്ചയമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തപ്പോള്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മികച്ച പൊതുയിടം പിന്തുണയ്ക്കുന്നതില്‍ പ്രകടനം കാഴ്ചവെച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ നല്‍കിയ പങ്കാ ണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മികച്ച പൊതുയിടം പുരസ്‌കാരം കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തും മികച്ച ടൗണ്‍ പുരസ്‌കാരം ഉദുമക്കും ലഭിച്ചു.


മികച്ച ടൂറിസം ഹരിത ചട്ടം നടപ്പാക്കിയതിന് പള്ളിക്കരക്ക്, കുട്ടികളുടെ ഹരിത കര്‍മ്മസേനമായി പുല്ലൂര്‍ പെരിയക്ക്, മികച്ച സിസിടിവി സംവിധാനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചെമ്മനാടിനും അംഗീകാരം ലഭിച്ചു. വൃത്തിയുള്ള പൊതുയിടം കാത്തുസൂക്ഷിച്ചതിന് ഈസ്റ്റ് എളേരിയേയും, വാതില്‍പ്പടി ശേഖരണത്തില്‍ കാറഡുക്കയെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു.


വ്യക്തിഗതമായി ഹരിതപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം കാഴ്ച വെച്ചതിന്് ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രന്‍ സി, തൃക്കരിപ്പൂര്‍ വി.ഇ.ഒ പ്രസൂണ്‍ എസ്.കെ, വൊര്‍ക്കാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ പി.കെ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി.

No comments