Breaking News

വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വിട്ടമ്മ മരിച്ചു


കാസർകോട്: വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വിട്ടമ്മ മരിച്ചു. നീലേശ്വരം, ചിറപ്പുറം ആലിൻ കീഴിലെ റിട്ടയേർഡ് വില്ലേജ് ഓഫീസർ കൃഷ്ണൻ നായരുടെ ഭാര്യ എറുവാട്ട് ലീല (69) യാണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെ ആലിൻകീഴിൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ലീലയെ ഉടൻ നീലേശ്വരത്തെ തേജസ്വിനിസഹകരണ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മക്കൾ: വിനോദ്, ബൈജു, പരേതയായ സുധ. മരുമക്കൾ: ഷീന, രാധിക. സഹോദരങ്ങൾ: മാധവി, ഓമന, സാവിത്രി, പത്മനാഭൻ (എസ് ഐ ആന്ധ്ര പൊലിസ് ), പരേതരായ കാർത്യായനി, കൃഷ്ണൻ നായർ.

No comments