Breaking News

നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന് സമീപം പ്രവാസിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


നീലേശ്വരം  : നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന് സമീപം പ്രവാസിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം ആശുപത്രി റോഡിലെ കിഴക്കേ പുരയിൽ വീട്ടിൽ ജോസഫ്(62) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് നീലേശ്വരം റെയിൽവേ മേൽ പാലത്തിന് സമീപം ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. നീലേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ച ആളെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ജോസഫ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. സത്യഭാമയാണ് ഭാര്യ. മക്കൾ: ലിൻസി, ലിൻസി. മരുമക്കൾ: ലിബിൻ, പ്രദീപ്.

No comments