Breaking News

പരപ്പ റോട്ടറിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന ‌ മൂന്നാമത്തെ ഭവനത്തിന്റെ കട്ടില വെപ്പ് കർമ്മം നടന്നു


പരപ്പ റോട്ടറിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന നാല് ഭവനങ്ങളിൽ മൂന്നാമത്തെ ഭവനത്തിന്റെ കട്ടില വെപ്പ് കർമ്മം 23-04-25 ന് രാവിലെ 10മണിക്ക് നിർവ്വഹിച്ചു.  എടത്തോട് പയാളം ഷാലു വർഗീസിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടില വെപ്പ് കർമ്മം  പരപ്പ വിമലഗിരി ചർച്ച് വികാരി ഫാദർ ജോസഫ് കൊട്ടാരത്തിൽ നിർവ്വഹിച്ചു. ചടങ്ങിൽ പരപ്പ റോട്ടറി പ്രസിഡന്റ് റൊട്ടേറിയൻ ജോയി പാലക്കുടിയിൽ അധ്യക്ഷനായിരുന്നു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടാണ് സ്വപ്ന ഭവന പദ്ധതിക്ക് റോട്ടറി പരപ്പ നേതൃത്വം നൽകുന്നത്. ചടങ്ങിൽ  ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ റോയ് പുത്തൻപുരക്കൽ, വിനീഷ് എടത്തോട്, സാബു പന്തലാനി, ഗോപി എടത്തോട്, ദിലീഷ് പരപ്പ, എബി കനകപ്പള്ളി ഉൾപ്പെടെയുള്ള റോട്ടറി അംഗങ്ങളും, നാട്ടുകാരും , ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ട്രഷറർ റൊട്ടേറിയൻ അജയകുമാർ .സി.വി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി

No comments