Breaking News

റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


റിയാദ്: കഴിഞ്ഞയാഴ്ച റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത്‌ വീട്ടിൽ അജിത് കുമാറിന്‍റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: തമ്പാൻ, മാതാവ്: രുഗ്മിണി (പരേത), ഭാര്യ: വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്ദുറഹ്‌മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.

No comments